ആരാധന മദ്ധ്യേ പാസ്റ്റർക്കും ഭാര്യക്കും അറസ്റ്റ്‌; പിന്നീട്‌ പോലീസ്‌ സ്റ്റേഷനിൽ പ്രാർത്ഥനയും സൗക്യവും

0

നോയിഡ: മതപരിവർത്തനം ആരോപിച്ച്‌ ഡൽഹി നോയിഡ ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌ സഭയുടെ ശിശ്രൂഷകനായ പാസ്റ്റർ സന്തോഷ്‌ ഏബ്രഹാമിനേയും ഭാര്യ ജിജി സന്തോഷിനേയും ഇന്നലെ സഭാ ആരാധനാ മധ്യേ നോയിഡാ പോലീസ്‌ അറസ്റ്റ്‌ ചെയ്തു.

പോലീസ്‌ സ്റ്റേഷനിൽ ഉണ്ടായിരുന്ന ക്യാൻസർ രോഗിക്ക്‌ വേണ്ടി പ്രാർത്ഥിക്കുകയും അവർ സൗക്യം പ്രാപിക്കുകയും ചെയ്തു. ഈ സമയം ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്മാരും പരാതിക്കാരായ വ്യക്തികളും സ്റ്റേഷനിൽ ഉണ്ടായിരുന്നു. ദൈവം അത്ഭുതം പ്രവർത്തിച്ച്‌ ക്യാൻസർ രോഗി സൗക്യമാകുവാൻ ഇടയായിയെന്ന് പാസ്റ്റർ സന്തോഷ്.

ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ദിവസം പ്രതി ഇത്തരം അറസ്റ്റുകൾ സുവിശേഷ പ്രവർത്തകർക്കെതിരെ നടന്നുകൊണ്ടിരിക്കുന്നു.

You might also like