ജനിതകമാറ്റം വന്ന വൈറസ്: 11 പേരുടെ പരിശോധനാ ഫലം ലഭിച്ചു; ആർക്കും സ്ഥിരീകരിച്ചില്ല

0

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 5328 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4801 പേർക്ക് സമ്ബർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 392 പേരുടെ സമ്ബർക്ക ഉറവിടം വ്യക്തമല്ല. 4985 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,098 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.85 ആണ്.

സംസ്ഥാനത്ത് ഇന്ന് കോവിഡ് വാക്സിൻ വിതരണത്തിനുള്ള ട്രയൽ റൺ പൂർത്തിയായി. ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് വാക്സിൻ വിതരണം ആരംഭിക്കാനാവുമെന്നാണ് പ്രതിക്ഷീക്കുന്നത്. ബ്രിട്ടണിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന വൈറസ് ബാധ സംസ്ഥാനത്ത് ഇതുവരെ ആർക്കും സ്ഥിരീകരിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ഇന്ന് അറിയിച്ചിട്ടുണ്ട്.
അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 37 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചതെന്നും അതിൽ 11 പേരുടെ ഫലം വന്നതിൽ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ലെന്നും സർക്കാർ അറിയിച്ചു.

ഇന്ന് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 743 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കാസർഗോട്ടാണ് ഏറ്റവും കുറവ് രോഗബാധ. 83 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 5328 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5328 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4985 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 65,374 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 7,02,576 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3116 ആയി.

യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 37 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്ബിളുകൾ തുടർപരിശോധനക്കായി എൻഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ 11 പേരുടെ ഫലം വന്നു. അതിൽ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4801 പേർക്ക് സമ്ബർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 392 പേരുടെ സമ്ബർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 14, തൃശൂർ 8, പത്തനംതിട്ട 7, കോഴിക്കോട് 5, കൊല്ലം, കോട്ടയം, കണ്ണൂർ 4 വീതം, തിരുവനന്തപുരം 3, പാലക്കാട്, വയനാട്, കാസർഗോഡ് 2 വീതം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.85

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,098 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.85 ആണ്. റുട്ടീൻ സാമ്ബിൾ, സെന്റിനൽ സാമ്ബിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 80,18,822 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂർ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പാലക്കാട് 240, ഇടുക്കി 223, വയനാട് 204, കണ്ണൂർ 197, കാസർഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്ബർക്കത്തിലൂടെ രോഗം ബാധിച്ചവർ

എറണാകുളം 691, കോഴിക്കോട് 578, മലപ്പുറം 547, കോട്ടയം 501, പത്തനംതിട്ട 386, തൃശൂർ 398, കൊല്ലം 376, ആലപ്പുഴ 372, തിരുവനന്തപുരം 202, പാലക്കാട് 124, ഇടുക്കി 217, വയനാട് 191, കണ്ണൂർ 149, കാസർഗോഡ് 69 എന്നിങ്ങനേയാണ് സമ്ബർക്കത്തിലൂടെ രോഗം ബാധിച്ചത്.57 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 355, കൊല്ലം 361, പത്തനംതിട്ട 273, ആലപ്പുഴ 346, കോട്ടയം 893, ഇടുക്കി 153, എറണാകുളം 552, തൃശൂർ 418, പാലക്കാട് 274, മലപ്പുറം 457, കോഴിക്കോട് 445, വയനാട് 178, കണ്ണൂർ 219, കാസർഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

2,40,490 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,40,490 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,28,679 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 11,811 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1223 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആറ് പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 3), പുല്ലംപാറ (15), തൊളിക്കോട് (8), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാർഡ് 14), മുല്ലപ്പുഴശേരി (സബ് വാർഡ് 2), എറണാകുളം ജില്ലയിലെ കീരാപാറ (സബ് വാർഡ് 10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.ഇന്ന് 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ നിലവിൽ ആകെ 448 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 19,078 പേർക്ക് കോവിഡ്

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 19,078 പേർക്കാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,03,05,788 ആയി. 24 മണിക്കൂറിനിടെ 22,926 പേർ കോവിഡ് മുക്തരായി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 99,06,387 ആയി. നിലവിൽ 2,50,183 പേരാണ് ചികിത്സയിലുള്ളത്.

ഇരുപത്തിനാല് മണിക്കൂറിനിടെ 224 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,49,218 ആയി ഉയർന്നു.

തിരുവനന്തപുരത്ത് 290 പേർക്കു കൂടി കോവിഡ്

തിരുവനന്തപുരത്ത് ഇന്ന് 290 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 355 പേർ രോഗമുക്തരായി. നിലവിൽ 3,473 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 202 പേർക്കു സമ്ബർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ മൂന്നുപേർ ആരോഗ്യപ്രവർത്തകരാണ്.

കൊല്ലത്ത് 384 പേർക്ക് രോഗബാധ; 361 പേർ രോഗമുക്തി നേടി

കൊല്ലം ജില്ലയിൽ ഇന്ന് 384 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാൾക്കും, ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും, സമ്ബർക്കം മൂലം 376 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 2 പേർക്കും, 4 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 361 പേർ രോഗമുക്തി നേടി.

ആലപ്പുഴയിൽ 382 പേർക്ക് രോഗം സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ 382 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും4പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 372 പേർക്ക് സമ്ബർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 5 പേരുടെ സമ്ബർക്ക ഉറവിടം വ്യക്തമല്ല. 346 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 53620 പേർ രോഗ മുക്തരായി. 4472 പേർ ചികിത്സയിൽ ഉണ്ട്.

ഏറ്റവും കൂടുതൽ രോഗബാധ എറണാകുളത്ത്

എറണാകുളം ജില്ലയിൽ ഇന്ന് 743 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾ, സമ്ബർക്കം വഴി രോഗം സ്ഥിരീകരിച്ച 691 പേർ, ഉറവിടമറിയാത്ത 37 പേർ, 14 ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഇന്ന് 552 പേർ രോഗ മുക്തി നേടി.

തൃശ്ശൂരിൽ 414 പേർക്ക് രോഗബാധ; 418 പേർക്ക് രോഗമുക്തി

തൃശ്ശൂർ ജില്ലയിൽ ശനിയാഴ്ച്ച 414 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 418 പേർ രോഗമുക്തരായി. ജില്ലയിൽ ശനിയാഴ്ച്ച സമ്ബർക്കം വഴി 398 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 08 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേർക്കും, രോഗ ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5550 ആണ്. തൃശ്ശൂർ സ്വദേശികളായ 91 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 75,395 ആണ്. 69,299 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.

പാലക്കാട് 112 പേരുടെ രോഗ ഉറവിടം വ്യക്തമല്ല

പാലക്കാട് ജില്ലയിൽ ഇന്ന് 240 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്ബർക്കത്തിലൂടെ രോഗബാധ ഉണ്ടായ 124 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 112 പേർ, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 2 പേർ , 2 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 274 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് 580 പുതിയ രോഗികൾ

മലപ്പുറം ജില്ലയിൽ 580 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 457 പേർ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നേരിട്ടുള്ള സമ്ബർക്കത്തിലൂടെ വൈറസ് ബാധിതരായ 547 പേർ,ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ ഒരാൾ, ഉറവിടമറിയാതെ രോഗബാധിതരായ 26 പേർ, വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 05 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഒരാൾ എന്നിവർ ഉൾപ്പെടുന്നു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവർ 5,122 പേരാണ്. ഇതുവരെ ജില്ലയിൽ രോഗമുക്തരായവർ 86,471 പേർ.

കോഴിക്കോട്ട് 596 പേർക്ക് കോവിഡ്; 445 പേർക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയിൽ ഇന്ന് 596 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ടു പേർക്ക് പോസിറ്റിവായി. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്ബർക്കം വഴി 583 പേർക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ പോസിറ്റീവായവർ ഇല്ല.
5593 പേരെ പരിശോധനക്ക് വിധേയരാക്കി. അഞ്ച് ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 445 പേർ കൂടി രോഗമുക്തിനേടി.

വയനാട് ജില്ലയിൽ ഇന്ന് 204 പേർക്ക് കോവിഡ്

വയനാട് ജില്ലയിൽ ഇന്ന് 204 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 178 പേർ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 202 പേർക്ക് സമ്ബർക്കത്തിലൂടെയാണ് രോഗബാധ. 9 പേരുടെ സമ്ബർക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17301 ആയി. 14858 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 103 മരണം. നിലവിൽ 2340 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1681 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

കണ്ണൂരിൽ 197 പേർക്ക് കോവിഡ്; 187 പേർക്ക് സമ്ബർക്കത്തിലൂടെ

കണ്ണൂർ ജില്ലയിൽ ഇന്ന് 197 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 187 പേർക്ക് സമ്ബർക്കം മൂലമാണ് രോഗബാധ. മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതും മൂന്ന് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും നാല് പേർ ആരോഗ്യ പ്രവർത്തകരുമാണ്.

ഏറ്റവും കുറവ് രോഗം സ്ഥിരീകരിച്ചത് കാസർഗോട്ട്

കാസർകോട് ജില്ലയിൽ ശനിയാഴ്ച 83 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24324 ആയി. നിലവിൽ 900 പേരാണ് ജില്ലയിൽ കോവിഡ് ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന 56 പേർക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ വി രാംദാസ് അറിയിച്ചു.

കേരളത്തിലെ നാല് ജില്ലകളിൽ കോവിഡ് വാക്‌സിൻ ഡ്രൈറൺ

കേരളത്തിൽ നാല് ജില്ലകളിലെ ആറ് കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിൻ ഡ്രൈ റൺ നടന്നു. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് ഡ്രൈറൺ നടക്കുന്നത്. തിരുവനന്തപുരത്ത്പേരൂർക്കട ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രിയായ കിംസ്, പൂഴനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റൺ.

ഇടുക്കിയിൽ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും ഡ്രൈ റൺ നടക്കുന്നുണ്ട്. കുത്തിവെപ്പ് ഒഴികെയുള്ള മറ്റ് കാര്യങ്ങൾ ഡ്രൈ റണ്ണിൽ ഉണ്ടാകും. രാവിലെ 11 മണി വരെയാണ് ഡ്രൈ റൺ. ഡ്രൈ റൺ നടക്കുന്ന ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവർത്തകർ വീതം പങ്കെടുക്കും.

.

You might also like