മണിപ്പൂരില്‍ പട്ടാളവും തോല്‍ക്കുന്നു

0

മണിപ്പൂരില്‍ പട്ടാളവും തോല്‍ക്കുന്നു. പന്ത്രണ്ടു മെയ്തെയ് തീവ്രവാദികളെ പിടികൂടിയ സൈന്യത്തെ സ്ത്രീകള്‍ അടക്കമുള്ള രണ്ടായിരത്തോളം ജനക്കൂട്ടം വളഞ്ഞുവച്ചു. ആക്രമണ ഭീതിമൂലം സൈന്യത്തിനു തീവ്രവാദികളെ വിട്ടുകൊടുക്കേണ്ടിവന്നു. 18 സൈനികരെ കൊലപ്പെടുത്തിയ മെയ്തെയ് തീവ്രവാദികളെയാണ് മോചിപ്പിച്ചത്. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേണ്‍സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. മെയ്തെയ് വിഭാഗത്തെ പിന്തുണയ്ക്കുന്ന ബിരേന്‍ സിംഗിനെ മാറ്റണമെന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

 

You might also like