യെരുശലേം ദൈവാലയത്തിലേക്കുള്ള യാഗമൃഗം ഊനമില്ലാത്ത ചുവന്ന പശുക്കിടാവിനെ കാണാന്‍ ജനക്കൂട്ടം

0

യെരുശലേം: യഹൂദ ജനത്തിന്റെ ചിരകാല സ്വപ്നമായ ഭാവി മൂന്നാം യെരുശലേം ദൈവാലയത്തിലേക്കുള്ള യാഗമൃഗം ഊനമില്ലാത്ത ചുവന്ന പശുക്കിടാവിനെ കാണാന്‍ വന്‍ ജനക്കൂട്ടം.

യിസ്രായേലില്‍ ശമര്യയിലെ ബിനാഷൂര്‍ മേഖലയിലെ പുരാതന ചെറുപട്ടണമായ ശീലോം പൈതൃക സൈറ്റില്‍ പ്രത്യേകം സജ്ജമാക്കിയ പശുഷെഡ്ഡിലാണ് യു.എസ്എയില്‍നിന്നും കൊണ്ടുവന്ന 22 മാസം പ്രായമുള്ള ഒരു ചുവന്ന പശുക്കിടാവിനെ പരിപാലിക്കുന്നത്.

ഇവിടേക്ക് ആയിരങ്ങളാണ് കൌതുകത്തോടെ യാഗമൃഗത്തെ കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. ശീലോ ചരിത്രപരവും ബൈബിള്‍ പരവുമായ പ്രാധാന്യമുള്ള ഒരു സ്ഥലം കൂടിയാണ്.

വരുന്ന മാസത്തില്‍ രണ്ട് പശുക്കുട്ടികളെക്കൂടി ശീലോവിലേക്ക് കൊണ്ടുവരുന്നുണ്ട്. പശുക്കിടാവുകളെ സുരക്ഷിതമായി വേലികെട്ടിയ സ്ഥലത്ത് സൂക്ഷിക്കും. മൃഗങ്ങളെ തൊടാന്‍ സന്ദര്‍ശകരെ അനുവദിക്കില്ല.

യെഹൂദാ പാരമ്പര്യത്തിലും ചരിത്രത്തിലും പരാഹ് അറ്റുമ എന്ന് അറിയപ്പെടുന്ന ചുവന്ന പശുക്കിടാവിന് വലിയ പ്രാധാന്യമുണ്ട്. ബൈബിളില്‍ സംഖ്യാ പുസ്തകം 19-ാം അദ്ധ്യായത്തില്‍ ഇത് ആദ്യം പരാമര്‍ശിക്കപ്പെടുന്നു. അവിടെ ദൈവം മോശയോടും അഹരോനോടും ഒരു കളങ്കവും, നുകവും വെച്ചിട്ടില്ലാത്ത തികഞ്ഞ ചുവന്ന ഊനമില്ലാത്ത പശുവിനെ എടുക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

ഈ പശുവിനെ പിന്നീട് യാഗം അര്‍പ്പിക്കുന്നു. അതിന്റെ ചാരം ഒരു ശുദ്ധീകരണ ചടങ്ങില്‍ ഉപയോഗിക്കുന്നു. മോശെയുടെ കാലം മുതല്‍ രണ്ടാം യെരുശലേം ദൈവാലയത്തിന്റെ തകര്‍ച്ചവരെ ഒമ്പത് ചുവന്ന പശുക്കിടാക്കളെ മാത്രമേ യാഗം അര്‍പ്പിച്ചിട്ടുള്ളു എന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്.

ഇപ്പോഴത്തെ ചുവന്ന പശുക്കിടാക്കളെ യുഎസ്എയില്‍നിന്നാണ്് പ്രത്യേകം ഉല്‍പ്പാദിപ്പിച്ചത്. ബൈബിള്‍ നിയമമനുസരിച്ച് പശുക്കിടാവ് പൂര്‍ണ്ണമായും ചുവപ്പാണ്. മറ്റു നിറങ്ങളൊന്നുമില്ല. ഒരിക്കലും നുകം വെച്ചിട്ടില്ല. ഒരു കളങ്കവുമില്ലാത്ത ശുദ്ധ മൃഗം.

ഇത് മുഴുവന്‍ യഹൂദന്മാര്‍ക്കും ആവേശകരവും അസാധാരണവുമാണ്. പുരാതന ശീലോ സിഇഒ കോബി അഭിപ്രായപ്പെട്ടു. ജൂലായ് 13-ന് വ്യാഴാഴ്ച യെരുശലേമിലെ ഒന്നാം ദൈവാലയം നിര്‍മ്മിക്കുന്നതിനു മുമ്പ് യഹൂദ സംസ്ക്കാരത്തിന്റെ കേന്ദ്രമായ ടെല്‍ഷിലോയില്‍ പുരോഹിതന്മാര്‍ ഉള്‍പ്പെടെ പല പ്രമുഖരും പങ്കെടുത്ത ചടങ്ങു നടന്നു.

ആധുനിക കാലത്തെ പെസഹാ യാഗം പ്രദേശത്തെ പരമ്പരാഗത മുന്തിരി ഫലങ്ങള്‍ ‍, ഭാവി യെരുശലേമിനെ വിഭാവനം ചെയ്യുന്ന നഗരം, ലോജിസ്റ്റിക് ആസൂത്രണം എന്നിവ മാതൃകയായിരുന്നു.

ഈ സന്ദര്‍ഭത്തില്‍ യഹൂദന്മാരുടെ ഭാവി യെരുശലേം ദൈവാലയത്തെക്കുറിച്ചുള്ള എരിവും ആവേശവും എല്ലാവരിലും ദൃശ്യമാകുന്നു.

You might also like