ശിക്ഷിക്കപ്പെട്ട ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന് ഈജിപ്റ്റ് പ്രസിഡന്റ് മാപ്പ് നല്‍കി
കെയ്റോ: ഈജിപ്റ്റില്‍ കടുത്ത വിവേചനം നേരിടുന്ന ക്രൈസ്തവ സമൂഹത്തെക്കുറിച്ച് 2019-ല്‍ ലേഖനം എഴുതി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് മൂന്നു വര്‍ഷം തടവില്‍ ശിക്ഷിക്കപ്പെട്ട ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും ഗവേഷകനുമായവനോട് ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് എല്‍ -സിസി മാപ്പ് നല്‍കി.
2020-ല്‍ ഇറ്റലിയില്‍ പഠിച്ച് മടങ്ങിയെത്തിയ പാട്രിക്ക് സാക്കിക്കാണ് മാപ്പ് നല്‍കിയതെന്ന് സര്‍ക്കാര്‍ ചുമതലയുള്ള അല്‍ -അഹ്റം പത്രം റിപ്പോര്‍ട്ട് ചെയ്തു.
തെറ്റായി വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും ആക്രമണത്തിനും തീവ്രവാദികുറ്റകൃത്യങ്ങള്‍ക്കു പ്രേരണ നല്‍കിയെന്നും ആരോപിച്ചുള്ള കേസിലാണ് മന്‍സൂറയിലെ സ്റ്റേറ്റ് സെക്യൂരിറ്റി കോടതി കഴിഞ്ഞ ചൊവ്വാഴ്ച സാക്കിക്ക് ജയില്‍ ശിക്ഷ വിധിച്ചത്. 33 കാരനായ സാക്കിയുടെ ശിക്ഷാവിധിയെക്കുറിച്ച് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും യു.എന്‍ .
മനുഷ്യാവകാശ ഹൈക്കമ്മീഷണറും ആശങ്ക പ്രകടിപ്പിക്കുകയും അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് മാപ്പ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സാക്കി ഈജിപ്റ്റിലെ കോപ്റ്റിക് ക്രിസ്ത്യന്‍ ന്യൂനപക്ഷം നേരിടുന്ന വിവേചനങ്ങള്‍ , പീഢനങ്ങള്‍ , കൊലപാതകങ്ങള്‍ എന്നിവയെക്കുറിച്ച് പാന്‍ -അറബ് മാധ്യമമായ ദരാജില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
ഇതാണ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷ സമൂഹമായ ക്രൈസ്തവര്‍ ആ രാജ്യത്ത് നേരിടുന്ന വെല്ലുവിളിയെക്കുറിച്ചാണ് ലേഖനത്തിലൂടെ പരാമര്‍ശിച്ചത്.
ജയില്‍ശിക്ഷ വിധിക്കപ്പെട്ടതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര നിയമസഹായ സമിതികളും മനുഷ്യാവകാശ സംഘടനകളും ശക്തമായി രംഗത്തു വന്നതിനെത്തുടര്‍ന്നാണ് പ്രസിഡന്റിന്റെ മാപ്പ്. സാക്കിയെ അറസ്റ്റു ചെയ്തശേഷം 17 മണിക്കൂര്‍ ചോദ്യം ചെയ്യുകയും കണ്ണ് മൂടുകയും, കൈകള്‍ കെട്ടിയിടുകയും ചെയ്യുകയുണ്ടായി.
കൂടാതെ മര്‍ദ്ദിക്കുകയും വൈദ്യുതാഘാതം ഏല്‍പ്പിക്കുകയുമുണ്ടായി.