സാഹോദര്യത്തിന്റെ പാലങ്ങളും ബന്ധങ്ങളും നിർമ്മിക്കുക, മതിലുകൾ ഇടിച്ചുതകർക്കുക: സ്പെയിൻ കത്തോലിക്കാ പ്രവർത്തന സംഘടന

0

വിഭജനത്തിന്റെയും വേർതിരിവുകളുടെയും മതിലുകൾ തകർക്കാനും സഹോദര്യബന്ധം ഊട്ടിയുറപ്പിക്കുന്ന പാലങ്ങൾ നിർമ്മിക്കുക ആഹ്വാനം ചെയ്‌ത്‌ കത്തോലിക്കാ പ്രവർത്തനപ്രസ്ഥാനം “ആസ്സിയോണെ കത്തോലിക്കാ” യുടെ തൊഴിലാളിസഹോദര്യവിഭാഗം. തൊഴിൽമേഖലയിലെ ദരിദ്രവിഭാഗത്തിന്റെ നിലവിളിക്ക് മുൻപിൽ, മനുഷ്യത്വരഹിതമായ ഒരു വ്യവസ്ഥിതിയെയും അസമത്വവും, ദാരിദ്ര്യവും, മനുഷ്യത്വരഹിതമായ ഒരു വ്യവസ്ഥിതിയും സൃഷ്ടിക്കപ്പെടുന്നത്തിനുള്ള കാരണങ്ങളെയും അഭിമുഖീകരിക്കാൻ ശ്രമിക്കേണ്ടതുണ്ടെന്ന് സംഘടന പ്രഖ്യാപിച്ചു.

സ്പെയിനിലെ സെഗോവിയയിൽ ഓഗസ്റ്റ് 12 മുതൽ 15 വരെ നടന്ന പതിനാലാമത് പൊതുസമ്മേളനത്തിലാണ് തൊഴിൽമേഖലയിലെ പ്രതിസന്ധികളെക്കുറിച്ച് പ്രതിപാദിക്കപ്പെട്ടത്. “പാലങ്ങൾ പണിതും, മതിലുകൾ തകർത്തും” എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട ഈ സമ്മേളനത്തിൽ എണ്ണൂറോളം ആളുകൾ പങ്കെടുത്തു. മനുഷ്യാന്തസ്സ്‌ മുൻപിൽ നിറുത്തി, സാഹോദര്യത്തിന്റെ ബന്ധങ്ങൾ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സമ്മേളനം വിചിന്തനം നടത്തി.

സമ്മേളനത്തിന്റെ സമാപനപ്രസ്ഥാവനയിൽ, കഴിഞ്ഞ ഞായറാഴ്ച ഫ്രാൻസിസ് പാപ്പാ ഈ സംഘടനസമ്മേളനത്തിന് നൽകിയ സന്ദേശത്തിന് നന്ദി പറഞ്ഞ പ്രവർത്തകർ, തൊഴിൽമേഖലയിലും ദൈവജനമായി തുടരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും, മനുഷ്യാവതാരത്തിന്റെ ചരിത്രവും പരസ്പരസ്നേഹത്തിന്റെയും സംസ്കാരവും പ്രോത്സാഹിപ്പിക്കാനും പാപ്പാ നൽകിയ ആഹ്വാനത്തെക്കുറിച്ചും പരാമർശിച്ചു.

You might also like