ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സുവിശേഷ മഹായോഗം 18ന് ബെല്‍ഫാസ്റ്റില്‍ 19, 20, 21 തീയതികളില്‍ അയര്‍ലന്റിൽ

0

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സുവിശേഷ മഹായോഗത്തിന് ജര്‍മനിയില്‍ തുടക്കമായി. 18ന് ബെല്‍ഫാസ്റ്റിലും, 19, 20, 21 തീയതികളില്‍ അയര്‍ലന്റിൽ സുവിശേഷ യോഗം നടത്തപ്പെടും.

ഇംഗ്ലണ്ടില്‍ 24ന് യോര്‍ക്കില്‍ ആരംഭിച്ച്, 25ന് നോട്ടിംഗ്ഹാം, 26ന് ലണ്ടന്‍, 27ന് മെയ്ഡ്‌സ്‌റ്റോണിലും, സമാപന ദിവസമായ 28ന് ബെഡ്‌ഫോര്‍ഡിലും സുവിശേഷ മഹായോഗം ഉണ്ടായിരിക്കുന്നതാണ്. കേരളാ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറായി വിരമിച്ച് യു റ്റി ജോർജ്ജ് മുഖ്യ സുവിശേഷ സന്ദേശം നല്‍കുന്നതാണ്.

കൂടാതെ ഗാനശുശ്രൂഷകളും ലഘു സാക്ഷ്യങ്ങളും ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. മതപരിവര്‍ത്തനമല്ല, മനഃപരിവര്‍ത്തനമാണ് വേണ്ടതെന്നും, സഭയും സമുദായവുമെല്ല ഹൃദയമാണ് മാറേണ്ടത് എന്നതാണ് ഈ കൂട്ടായ്മയുടെ മൗലീകചിന്താഗതി.

 

You might also like