കേരളാ സ്റ്റേറ്റ് ഐ പി സി സൺഡേ സ്കൂൾ അസോസിയേഷൻ മെറിറ്റ് അവാർഡ് സമ്മേളനം 2023 ആഗസ്റ്റ് 27 ന്

0

കൊട്ടാരക്കര : കേരളാ സ്റ്റേറ്റ് ഐ പി സി സൺഡേ സ്കൂൾ അസോസിയേഷൻ മെറിറ്റ് അവാർഡ് സമ്മേളനം 2023 കൊട്ടാരക്കര ഐ പി സി ബേർശേബാ ചർച്ചിൽ വച്ച്, 2023 ആഗസ്റ്റ് 27 ഞായർ വൈകുന്നേരം 3.30 മുതൽ 5 മണി വരെ നടത്തപ്പെടുന്നു. സൺഡേസ്കൂൾ വിദ്യാർത്ഥികളിൽ 2023 ലെ എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയവരിൽ അപേക്ഷ നൽകിയ കുട്ടികളിൽ തിരുവനന്തപുരം, കൊട്ടാരക്കര മേഖലകളിൽ ഉൾപ്പെടുന്നവർക്കാണ് ഈ സമ്മേളനത്തിൽ മെറിറ്റ് അവാർഡ് നൽകുന്നത്

You might also like