ആഡംബരക്കാറുകളുമായി പോയ ഒരു ചരക്കു കപ്പലിന് വടക്കന്‍ കടലില്‍ വച്ച് തീപിടുത്തമുണ്ടായി

0

ആഡംബരക്കാറുകളുമായി പോയ ഒരു ചരക്കു കപ്പലിന് വടക്കന്‍ കടലില്‍ വച്ച് തീപിടുത്തമുണ്ടായി. ഏകദേശം 100 മില്യന്‍ പൗണ്ട് വിലകണക്കാക്കുന്ന ബി എം ഡബ്ല്യൂ കാറുകളും മെഴ്‌സിഡസ് കാറുകളുമാണ് കപ്പലില്‍ ഉള്ളത്. ഫെര്‍മാന്റില്‍ ഹൈവേ എന്ന് പേരുള്ള ഈ ചരക്കുകപ്പലിലെ അഗ്നിബാധ ശമിപ്പിക്കാന്‍ ഹെലികോപറ്ററുകളും ബോട്ടുകളും അടങ്ങുന്ന വന്‍ സേന തന്നെ എത്തിയിരുന്നു.

ജര്‍മ്മനിയില്‍ നിന്നും ഈജിപ്തിലേക്ക് പോവുകയായിരുന്ന കപ്പലില്‍ ഇക്കഴിഞ്ഞ ജൂലായ് 26 ന് ആയിരുന്നു അഗ്നിബാധയുണ്ടായത്. ഇപ്പോഴാണ് ഇതിന്റെ ഭീകരമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. നെതര്‍ലന്‍ഡ്‌സിന്റെ തീരത്തു നിന്നും അധികം ദൂരെയല്ലാതെയാണ് ഈ അപകടം അനടന്നത്. ഒരു ജീവനക്കാരന്‍ അഗ്നിബാധയില്‍ മരിച്ചു. നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുക ശ്വസിച്ചും ശ്വാസം മുട്ടിയും അവശ നിലയിലായവരെ എയര്‍ ആംബുലന്‍സുകള്‍ വഴിയാണ് ആശുപത്രികളിലെത്തിച്ചത്.

You might also like