ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസോസിയേഷൻ മെഗാ ബൈബിൾ ക്വിസ് ഒക്ടോബർ 15 ന്

0

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസോസിയേഷൻ വർഷം തോറും നടത്തി വരുന്ന മെഗാ ബൈബിൾ ക്വിസ് 2023 ഒക്ടോബർ 15 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ നടക്കും. സൺഡേസ്കൂൾ വിദ്യാർഥികൾക്കായി ആൽഫ ഗ്രൂപ്പ് (ക്ലാസ് 5 മുതൽ 8 വരെ), ബീറ്റ ഗ്രൂപ്പ് (ക്ലാസ് 9 മുതൽ 12 വരെ), അധ്യാപകർ ഉൾപ്പെടെയുള്ള സീനിയേഴ്‌സിനായി ഗാമാ ഗ്രൂപ്പുമാണുള്ളത്. ഗാമാ ഗ്രൂപ്പിൽ കഴിഞ്ഞ വർഷത്തേപ്പോലെ സൺഡേസ്കൂൾ അധ്യാപകർക്കൊപ്പം പ്രായപരിധിയില്ലാതെ ആർക്കും പങ്കെടുക്കാം. എന്നാൽ സൺഡേസ്കൂൾ അസോസിയേഷനിൽ വാർഷിക പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത കേരളത്തിലും കേരളത്തിനു പുറത്തുമുള്ള സഭകളിൽ നിന്നുള്ളവർക്കു മാത്രമാണ് ബൈബിൾ ക്വിസിൽ പങ്കെടുക്കാൻ കഴിയുന്നത്.
ഓരോ ഗ്രൂപ്പിലും ഏറ്റവും കൂടുതൽ മാർക്കു വാങ്ങി ആദ്യ മൂന്നു സ്ഥാനം നേടുന്നവർക്ക് യഥാക്രമം ₹ 10000, ₹ 7000, ₹4000 വീതം ക്യാഷ് അവാർഡ് നൽകും. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും. രജിസ്ട്രേഷൻ ഫീസ് 50 രൂപയാണ്. രജിസ്ട്രേഷൻ സെപ്റ്റംബർ 11 ന് അവസാനിക്കും. ഓരോ ഗ്രൂപ്പിനും താഴെപ്പറയുന്ന പുസ്തകങ്ങളിൽ നിന്ന് 75 ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.

You might also like