രക്തസാക്ഷികൾ ഹൃദയത്തെ പ്രകാശിപ്പിക്കുന്ന കിരണങ്ങളാണ്:പാപ്പാ

0

മാഫിയ സംഘങ്ങൾ അധികാരമുറപ്പിച്ചിരുന്ന കാലഘട്ടത്തിൽ പലെർമോ പ്രാന്ത പ്രദേശങ്ങളിൽ ഉണ്ടായിരുന്ന ചെറുപ്പക്കാർക്ക് നല്ല വിദ്യാഭ്യാസം നൽകിക്കൊണ്ട് സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ ക്രിസ്തുവിനു വേണ്ടി പോരാടിയ വൈദികനാണ് ഫാ.ജൂസെപ്പെ പുല്ലിസി.

1993 സെപ്റ്റംബർ പതിനഞ്ചാം തീയതി, തന്റെ അൻപത്തിമൂന്നാം ജന്മദിനത്തിലാണ് അദ്ദേഹം സിസിലിയൻ മാഫിയ സംഘമായ കോസ നോസ്ട്ര സംഘടനയിലെ അക്രമികളുടെ വെടിയേറ്റ് വീരമൃത്യു വരിച്ചത്.ഫാ.ജൂസെപ്പെ പുല്ലിസിയുടെ മുപ്പതാം ചരമവാർഷികത്തിനു മുന്നോടിയായി  പലെർമോയിലെ ആർച്ചുബിഷപ്പ് കൊറാഡോ ലോറെഫിച്ചേക്ക് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശമടങ്ങിയ കത്തയച്ചു.

കത്തിൽ യേശുവിന്റെ മാതൃക പിന്തുടർന്നുകൊണ്ട് എല്ലാ തലങ്ങളിലും സ്നേഹത്തിന്റെ ദീപം കാത്തു സൂക്ഷിച്ച വ്യക്തിയായിരുന്നു ഫാ.ജൂസെപ്പേയെന്ന്  പാപ്പാ ആവർത്തിച്ചു.ക്ഷമയുടെ പുണ്യത്തിലൂടെയാണ് സമാധാനത്തിന്റെ വക്താവാകുവാൻ ജൂസെപ്പെയ്ക്ക് സാധിച്ചത്, അതിനാൽ ഈ വൈദികനെ നമുക്ക് സമ്മാനിച്ച ദൈവത്തിന് നാം നന്ദി പറയണമെന്നും പാപ്പാ ആവശ്യപ്പെട്ടു.

You might also like