ബൈബിൾ പഠന ക്‌ളാസ് ഓഗസ്റ്റ് 26 ശനിയാഴ്ച വൈകിട്ട് ലണ്ടൻ പെന്തക്കോസ്റ്റൽ സഭയിൽ വച്ച് നടക്കും

0

ലണ്ടൻ: ക്രൈസ്തവ എഴുത്തുപുര യൂ.ക്കെ ചാപ്റ്ററും ലണ്ടൻ പെന്തക്കോസ്റ്റൽ ചർച്ചും സംയുകതമായി നടത്തുന്ന പ്രത്യേക ബൈബിൾ പഠന ക്‌ളാസ് ഓഗസ്റ്റ് 26 ശനിയാഴ്ച വൈകിട്ട് യൂ.ക്കെ സമയം 4 മണി മുതൽ 6 മണി വരെ ലണ്ടൻ പെന്തക്കോസ്റ്റൽ സഭയിൽ വച്ച് നടക്കും. Empower to Witness Christ എന്നതാണ് ചിന്താവിഷയം. ഈ കാലഘട്ടത്തിൽ ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നു വരുന്ന ദുരുപദേശങ്ങളെയും നിരീശ്വരവാദത്തെയും ഫലപ്രദമായി എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ അപ്പോളോജിസ്റ്റിക് ആയ പാസ്റ്റർ അനിൽ കൊടിത്തോട്ടം ക്ലാസ് നയിക്കും.

ലണ്ടനിലും പരിസരപ്രദേശത്തുമുള്ള എല്ലാ മാന്യ സഹോദരങ്ങളെയും സ്കൂൾ, കോളജ്‌ വിദ്യാഭ്യാസം നടത്തുന്ന കുട്ടികളെയും ഞങ്ങൾ ഈ മീറ്റിങ്ങിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു. മീറ്റിംഗ് നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്: London Pentecostal Church, Oasis Centre, Essex Road, Romford, Postcode: RM6 4JA.

You might also like