ചന്ദ്രോപരിതലത്തില്‍ ഓക്‌സിജനും സള്‍ഫറും ഉണ്ടെന്ന് കണ്ടെത്തി ചന്ദ്രയാന്‍ 3.
ന്യൂദല്‍ഹി: ചന്ദ്രോപരിതലത്തില്‍ ഓക്‌സിജനും സള്‍ഫറും ഉണ്ടെന്ന് കണ്ടെത്തി ചന്ദ്രയാന്‍ 3. ഐഎസ് ആര്‍ഒ പുറത്തുവിട്ട സമൂഹമാധ്യമസന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇപ്പോള്‍ ഹൈഡ്രജന്റെ സാന്നിധ്യം ഉണ്ടോ എന്നത് കണ്ടെത്താന്‍ പരീക്ഷണങ്ങൾ നടന്നു വരികയാണെന്ന് ഐഎസ്ആർഒ അറിയിച്ചു. ഓക്സിജനും ഹൈഡ്രജനും ഉണ്ടെങ്കില്‍ വെള്ളത്തിന്റെ സാന്നിധ്യത്തിനുള്ള സാധ്യത ഉണ്ടെന്ന് കരുതുന്നു.