ദൈവത്താൽ തിരഞ്ഞെടുക്കപ്പെടുന്നവർ പൊതുനന്മയ്ക്കായാണ് മാറ്റിനിറുത്തപ്പെടുന്നത്

0

കുറച്ചുപേർ ദൈവത്താൽ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെടുന്നു എന്നാൽ, മറ്റുള്ളവർ അവഗണിക്കപ്പെടുന്നുവെന്നോ,മാറ്റിനിറുത്തപ്പെടുന്നുവെന്നോ അർത്ഥമാക്കേണ്ടതില്ലെന്നും, ഏവരുടെയും നന്മ ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കേണ്ടതെന്നും ഫ്രാൻസിസ് പാപ്പാ. “സർവ്വത്രികവാദത്തിനും വ്യക്തിഗതവാദത്തിനുമിടയിൽ ഉടമ്പടിയും ഉടമ്പടികളും” എന്ന പ്രമേയത്തിൽ ഒരുമിച്ച് കൂടിയ ഇറ്റലിയിലെ ബിബ്ലിക്കൽ അസോസിയേഷനിലെ അംഗങ്ങളെയും ബൈബിൾ അധ്യാപകരേയും വത്തിക്കാനിൽ സ്വീകരിച്ച് സംസാരിക്കവെയാണ്, ദൈവവും മനുഷ്യരും തമ്മിലുള്ള ഉടമ്പടികൾ, അവയിൽ ഉൾപ്പെടാത്തവരെ അവഗണിച്ചുകളയാൻ വേണ്ടിയുള്ളവയല്ലെന്നും, പൊതുനന്മ ലക്ഷ്യമാക്കിയാണ് ഏവരും ഒരുമയോടെ പ്രവർത്തിക്കേണ്ടതെന്നും ഓർമ്മിപ്പിച്ചത്.

ഇറ്റലിയിലെ നാല്പത്തിയേഴാമത്‌ ബൈബിൾ ദേശീയവാരവുമായി ബന്ധപ്പെട്ട് ഇത്തവണ നടന്ന സമ്മേളനത്തിൽ വിചിന്തനം ചെയ്യപ്പെട്ട മൂന്ന് ഉടമ്പടികൾ; നോഹയുമായുള്ള ഉടമ്പടി മാനവികതയും സൃഷ്ടലോകവുമായുള്ള ബന്ധവുമായും, അബ്രഹവുമായുള്ള ഉടമ്പടി, ഐക്യത്തിന്റെയും ഫലപുഷ്ടിയുടെയും അടിസ്ഥാനമാകുന്ന ദൈവത്തിലുള്ള വിശ്വാസമെന്ന പൊതുവായ വേരിനെക്കുറിച്ചും, സിനായ് ഉടമ്പടി, നിയമം നല്കപ്പെടുന്നതും, എല്ലാ ജനതകൾക്കുമായുള്ള രക്ഷയുടെ ഉപകരണമായി ഇസ്രയേലിനെ തിരഞ്ഞെടുക്കുന്നതുമായും ബന്ധപ്പെട്ടതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

You might also like