ചൊവ്വ ബഹിരാകാശ യാത്രികർക്കും അനുയോജ്യം; ഓക്‌സിജൻ ഉത്പാദിപ്പിച്ച് നാസ

0

ചൊവ്വയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തി വിജയത്തിന്റെ നിറവിൽ നാസ. റോവറിലുള്ള ഓവന്റെ വലിപ്പമുള്ള ഉപകരണം ഉപയോഗിച്ച് ചൊവ്വയിൽ നാസ ഓക്‌സിജൻ ഉത്പാദിപ്പിച്ചു. മൈക്രോവേവ് ഓവോളം മാത്രം വലിപ്പമുള്ള ഉപകരണമാണിത്. 2021-ലാണ് നാസ ഇത് ചൊവ്വയിലേക്ക് വിക്ഷേപണം നടത്തുന്നത്. അന്ന് മുതൽ ഇവിടെ ഒക്‌സിജൻ ഉത്പാദിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പരീക്ഷണം വിജയം കണ്ടതോടെ ചൊവ്വയിൽ ഓക്‌സിജൻ നിർമ്മിച്ചെടുക്കുക സാദ്ധ്യമാണെന്ന് നാസ അറിയിച്ചു.

ബഹിരാകാശ യാത്രികർക്ക് ചൊവ്വ അനുയോജ്യമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ മാർസ് ഓക്‌സിജൻ ഇൻ-സിറ്റു റിസോഴ്‌സ് യൂട്ടിലൈസേഷൻ എക്‌സ്പിരിമെന്റിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി നാസ അറിയിച്ചു. 122 ഗ്രാം ഓക്‌സിജനാണ് നാസ ഇവിടെ ഉത്പാദിപ്പിച്ചത്. ഇവ 98 ശതമാനം മികച്ചതാണെന്നും ഇന്ധനത്തിനും ശ്വസന ആവശ്യങ്ങൾക്കും ഉൾപ്പെടെ അനുയോജ്യമാണെന്നും നാസ പറയുന്നു.

You might also like