കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ തീരുമാനം; ഞായറാഴ്ച സർവീസ് ആരംഭിക്കും

0

ചെന്നൈ: കേരളത്തിന് രണ്ടാമതായി അനുവദിച്ച  വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ തീരുമാനം. രാവിലെ ഏഴ് മണിക്ക് കാസർകോഡ് നിന്നും സർവീസ് ആരംഭിക്കുന്ന ട്രെയിൻ വൈകിട്ട് 3.05-ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4.05-ഓടെയാണ് മടക്കയാത്ര ആരംഭിക്കുക. രാത്രി 11.55-ന് കാസർകോഡെത്തും. പുതിയ സർവീസ് ഞായറാഴ്ചയാണ് ആരംഭിക്കുന്നത്.

മുമ്പ് അനുഭവിച്ച വന്ദേഭാരത് എക്‌സ്പ്രസ് കോട്ടയത്തൂടെയാണ് സർവീസ് നടത്തുന്നത്. എന്നാൽ പുതിയ ട്രെയിൻ ആലപ്പുഴയിലൂടെയാണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിന്റെ ലഭ്യതയിൽ കുറവുണ്ടെങ്കിൽ ആദ്യഘട്ടത്തിൽ കൊച്ചുവേളി വരെയാകും സർവീസ് നടത്തുക. കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലായാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. എട്ട് മണിക്കൂറാണ് യാത്രയക്കായി എടുക്കുന്ന സമയം. ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ് ലഭ്യമാകുക.

You might also like