മെഡിറ്ററേനിയൻ സമ്മേളനം: ചർച്ചകളിലും പദ്ധതികളിലും പങ്കെടുത്ത് യുവജനങ്ങൾ

0

25നും 30നും ഇടയിൽ പ്രായമുള്ള  യുവതീയുവാക്കൾ ഈ വാർഷിക പരിപാടിയിൽ ഒത്തുചേരുന്ന മെത്രാന്മാരും മതനേതാക്കളുമായി സംവാദങ്ങളിലും സഹകരണ പദ്ധതികളിലും സജീവമാണ്. മൊറോക്കോ, അൾജീരിയ, ഗ്രീസ്, ഇറ്റലി, സ്പെയിൻ, വിശുദ്ധനാട്, എന്നിവ കൂടാതെ മെഡിറ്ററേനിയൻ പ്രദേശത്തിന് പുറത്തു നിന്നുള്ളവരും മേഖലയുടെയും ലോകത്തിന്റെയും നന്മയ്ക്കായി ചർച്ചകൾക്കും സഹകരണത്തിനും വേണ്ടിയുള്ള പൊതുവായ ആഗ്രഹമാണ് പങ്കുവയ്ക്കുന്നത്.

വരും ദിവസങ്ങളിൽ സമാധാനത്തിനും സംയോജനത്തിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയോടെ ആഗോളവൽക്കരണം, കുടിയേറ്റം, സമന്വയനം, പാരിസ്ഥിതിക ആശങ്കകൾ തുടങ്ങിയ വെല്ലുവിളികളിൽ അവരുടെ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും. പങ്കെടുക്കുന്നവരിൽ കത്തോലിക്കാ പോളികോറോ പ്രോജക്ടിനെ പ്രതിനിധീകരിക്കുന്ന ജിയോർജിയ ബാസിലെയും ഉൾപ്പെടുന്നു. ഒരു ഏകീകൃത മെഡിറ്ററേനിയൻ സമൂഹം സൃഷ്ടിക്കുന്നതിന് ഐക്യത്തിന്റെ ആവശ്യകത ജിയോർജിയ ഊന്നിപ്പറയും. യുവാക്കളുടെ തൊഴിലില്ലായ്മ, പാരിസ്ഥിതിക സുസ്ഥിരത തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ജിയോർജിയയും അവരുടെ സമപ്രായക്കാരും ദൃഢനിശ്ചയത്തിലാണ്. അതേസമയം, ജോർജിയ ദേശത്തു നിന്നുള്ള പവേലിനെപ്പോലുള്ളവർ മെഡിറ്ററേനിയൻ യാഥാർത്ഥ്യങ്ങളെക്കുറിച്ച് അറിയാനും സ്വന്തം പ്രദേശങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ പങ്കിടാനുമുള്ള അവസരമായാണ് ഈ ഒത്തുചേരലിനെ കാണുന്നത്.

You might also like