ഐ പി സി കാഞ്ഞിരപ്പള്ളി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ തയ്യൽ മെഷീനുകൾ വിതരണം ചെയ്യുന്നു

0

കാഞ്ഞിരപ്പള്ളി : ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കാഞ്ഞിരപ്പള്ളി സെൻ്ററിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ 10 പേർക്ക് തൊഴിൽ ഉപാധിയായി തയ്യൽ മെഷീനുകൾ സൌജന്യമായി നൽകുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ചേറ്റുതോട് ഐപിസി ഷാലോം സഭാ ഹാളിൽ സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ വർഗ്ഗീസ് മത്തായിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വിതരണ ഉദ്ഘാടനം നിർവഹിക്കും.

സ്തുത്യർഹ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ഡിജിപിയുടെ പ്രത്യേക അവാർഡുകളും നേടിയ പോലീസ് അസിസ്റ്റൻ്റ് കമാൻഡൻ്റ് പി ഓ റോയിയെ ആദരിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് വിജി ജോർജ്ജ്, പഞ്ചായത്ത് അംഗം ജോയ് കാവുങ്കൽ എന്നിവർ സന്നിഹിതരായിരിക്കും.

You might also like