മെഡിറ്ററേനിയൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പ തെക്കൻ ഫ്രാൻസിലെ മാർസേ നഗരത്തിലെത്തി.
മെഡിറ്ററേനിയൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പ തെക്കൻ ഫ്രാൻസിലെ മാർസേ നഗരത്തിലെത്തി. ഫ്രാൻസിസ് മാർപാപ്പയുടെ 44-ാംമത് അപ്പോസ്തോലിക പര്യടനമാണിത്.
റോമിൽ നിന്നും യാത്ര ആരംഭിച്ച ഫ്രാൻസിസ് പാപ്പയെ ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ വിമാനതാവളത്തിൽ സ്വീകരിച്ചു. തുടർന്ന് ബസിലിക്ക ഓഫ് നോട്ടർ ഡാം ഡി ലാ ഗാർഡേയിൽ വെച്ച് വൈദികരോടോപ്പം പ്രത്യേക പ്രാർത്ഥനയിലും പങ്കെടുത്തു. കടലില്‍ മുങ്ങി മരിച്ച അഭയാര്‍ത്ഥികളുടെയും, കപ്പല്‍ ജീവനക്കാരുടെയും ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ച സ്മാരകത്തില്‍ ഒത്തുചേരുന്ന മത നേതാക്കള്‍ക്ക് വേണ്ടി പാപ്പ സന്ദേശം നല്‍കി സംസാരിച്ചു. ഇന്ന് മാർസെലി ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജിയാൻ മാർക്സ് അവലിൻ്റെ വസതിയിൽ സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്നവരെയും സമൂഹത്തിൽ അരക്ഷിതാവസ്ഥ നേരിടുന്നവരെയും ഫ്രാൻസിസ് മാർപാപ്പ കാണും. ഇതിനുശേഷമായിരിക്കും പ്രാധാന പരിപാടിയിൽ പങ്കെടുക്കുക. അന്നേ ദിവസം ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാനയും അർപ്പിക്കും.