അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ യു.എ.യിലെ പ്രവാസി മലയാളി രണ്ടാം തവണയും ജേതാവായി.

0

അബുദാബി-  അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ യു.എ.യിലെ പ്രവാസി മലയാളി രണ്ടാം തവണയും ജേതാവായി. അബുദാബിയിൽ സ്കൂൾ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന  റിയാസ് പറമ്പത്ത്കണ്ടിക്കാണ് വീണ്ടും സമ്മാനമടിച്ചത്.  ഏറ്റവും പുതിയ നറുക്കെടുപ്പിൽ ഒരു ലക്ഷം  ദിർഹമാണ് അദ്ദേഹം സ്വന്തമാക്കിയത്.  സ്കൂൾ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന റിയാസ്  2008 മുതൽ തന്റെ 15 സുഹൃത്തുക്കളുമായി ചേർന്ന് ടിക്കറ്റ് വാങ്ങുന്നുണ്ട്. 2012-ലാണ് അദ്ദേഹത്തിന് ആദ്യമായി സമ്മാനം ലഭിച്ചത്. അന്ന് 40,000 ദിർഹമായിരുന്നു സമ്മാനത്തുക.

You might also like