പൗരന്മാർക്ക് ഡിജിറ്റൽ പാസ്‌പോർട്ട് നൽകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറി ഫിൻലൻഡ്.
പൗരന്മാർക്ക് ഡിജിറ്റൽ പാസ്‌പോർട്ട് നൽകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറി ഫിൻലൻഡ്. യാത്ര വേഗമേറിയതും സുരക്ഷിതവും എളുപ്പവുമാക്കുന്നതിനാണ് ഈ നീക്കം. ഫിന്‍ എയർ, എയർപോർട്ട് ഓപ്പറേറ്റർ ഫിനാവിയ, ഫിന്നിഷ് പൊലീസ് എന്നിവരുമായി സഹകരിച്ച് ഓഗസ്റ്റ് 28 മുതലാണ് ഫിന്‍ലന്‍ഡിന്‍റെ പുതിയ പരീക്ഷണം.
ഡിജിറ്റൽ പാസ്‌പോർട്ടുകൾ എന്ന ആശയം പൂർണ്ണമായും പുതിയതല്ലെങ്കിലും പാസ്‌പോർട്ടുകളുടെ പൂർണ്ണമായ ഡിജിറ്റലൈസേഷൻ എന്നത് പുതിയ ആശയമാണ്. ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ പാസ്‌പോർട്ടാണ് ഫിന്‍ലന്‍ഡിന്റേത്, ലോകത്തിലെ തന്നെ ആദ്യ ഡിജിറ്റൽ പാസ്‌പോർട്ട് പൈലറ്റ് പ്രോഗ്രാമായ ഇത് 2024 ഫെബ്രുവരി വരെ നിലവില്‍ ഉണ്ടാകും. ട്രയൽ സമയത്ത്, ഫ്ലാഗ് കാരിയറായ ഫിൻഎയറിനൊപ്പം പറക്കുന്ന ഫിന്നിഷ് യാത്രക്കാർക്ക്, ലണ്ടൻ, എഡിൻബർഗ് എന്നിവിടങ്ങളിലേക്കും പുറത്തേക്കും പോകുന്ന ഫിസിക്കൽ എയര്‍പോര്‍ട്ടുകളില്‍ പാസ്‌പോർട്ടിന് പകരം അവരുടെ സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കാം.