ചന്ദ്രയാൻ-3 ദൗത്യത്തിന് പിന്നാലെയുള്ള രണ്ടാം രാത്രി ആരംഭിച്ചു.

0

തിരുവനന്തപുരം: ചന്ദ്രയാൻ-3 ദൗത്യത്തിന് പിന്നാലെയുള്ള രണ്ടാം രാത്രി ആരംഭിച്ചു. ഭൂമിയിലെ പത്ത് ദിവസത്തോളം നീണ്ട ആദ്യ പകൽ മുഴുവൻ ഗവേഷണ വിവരങ്ങൾ ശേഖരിച്ചതിന് ശേഷം വിക്രം ലാൻഡറും റോവറും സ്ലീപ്പ് മോഡിലേക്ക് മാറിയിട്ട് ഒരു മാസം പിന്നിടുന്നു. ഇനി ഉണരുന്നതിനുള്ള സാദ്ധ്യത കുറവാണെങ്കിലും രണ്ടാഴ്ചയ്‌ക്ക് ശേഷം വീണ്ടും ഇസ്രോ ശ്രമം തുടരും.

ചന്ദ്രനിൽ സൂര്യോദയം ആകുമ്പോൾ വിക്രമിനെയും പ്രഗ്യാനെയും ഉണർത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതായിരിക്കും. ചാന്ദ്രയാൻ-3യുടെ പ്രധാന ലക്ഷ്യങ്ങളെല്ലാം തന്നെ കഴിഞ്ഞമാസം നാലിന് മുമ്പ് പ്രഗ്യാനും വിക്രവും വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇനി സ്ലീപ്പ് മോഡിലേക്ക് മാറിയ ഉപകരണങ്ങൾ ഉണരുന്നതിനുള്ള സാദ്ധ്യത കുറവാണെന്ന് ഇസ്രോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

You might also like