പടിഞ്ഞാറൻ നേപ്പാളിലുണ്ടായ രണ്ടു ഭൂകന്പങ്ങളില്‍ പത്തു പേര്‍ക്കു പരിക്കേറ്റു: അനേകം വീടുകള്‍ തകര്‍ന്നു.

0

പടിഞ്ഞാറൻ നേപ്പാളിലുണ്ടായ രണ്ടു ഭൂകന്പങ്ങളില്‍ പത്തു പേര്‍ക്കു പരിക്കേറ്റു. അനേകം വീടുകള്‍ തകര്‍ന്നു. റിക്ടര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂകന്പം ഇന്നലെ ഉച്ചകഴിഞ്ഞ് 2.40നാണുണ്ടായത്. രണ്ടാമത്തെ ഭൂകന്പം റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തി. 3.06നാണ് ഇതുണ്ടായത്. ബാജ്ഹാംഗ് ജില്ലയാണു പ്രഭവകേന്ദ്രം. ഉച്ചകഴിഞ്ഞ് മൂന്നിനും ആറിനും ഇടയില്‍ ആറു തുടര്‍ചലനങ്ങളുമുണ്ടായി. ബാജ്ഹാംഗ് ജില്ലയില്‍ ഒന്പതു പേര്‍ക്കും സമീപത്തെ അഛാം ജില്ലയില്‍ ഒരാള്‍ക്കുമാണു പരിക്കേറ്റത്. ഭൂകന്പത്തെത്തുടര്‍ന്നുള്ള പരിഭ്രാന്തിയില്‍ രണ്ടുനില കെട്ടിടത്തിന്‍റെ മുകളില്‍നിന്നു ചാടിയ വിദ്യാര്‍ഥിക്കു പരിക്കേറ്റു. ദോതി, ബജുര, ബൈതാദി ജില്ലകളിലും ഭൂകന്പത്തിന്‍റെ പ്രകന്പനം അനുഭവപ്പെട്ടു

You might also like