സിനഡ് : പരിശുദ്ധാത്മാവിനെ സംസാരിക്കാൻ അനുവദിക്കാൻ നിശബ്ദതയും കാതോർക്കലും ആവശ്യമാണ്
ശ്രവിക്കുന്നതിലാണ് സിനഡിൽ മുൻതൂക്കം എന്ന് വിശദീകരിച്ച പാപ്പാ, എല്ലാറ്റിലും ഉപരിയായി പരിശുദ്ധാത്മാവിനെ ശ്രവിക്കാൻ ആവശ്യപ്പെട്ടു. മറ്റുള്ളവർക്ക് പറയാനുള്ളതും “എന്നിൽ നിന്ന് അകന്നിരിക്കുന്നവരും” അവരുടെ അനുഭവം പങ്കിട്ടു കൊണ്ട് പറയുന്നതും കേൾക്കുക. ഇതു ചെയ്യാൻ തപസ്സ് ആവശ്യമാണ്. മൊത്തത്തിലുള്ള സ്വര സംയമനത്തിന് വ്യക്തിഗതമായ നിലപാടുകളും പ്രധാന വക്താവാകാനുള്ള ശ്രമങ്ങളും ഒഴിവാക്കുന്ന ഒരു സുരക്ഷിതസ്ഥാനം സൂക്ഷിക്കേണ്ടതും ആവശ്യമാണ്. ഇക്കാര്യം സംരക്ഷിക്കാൻ പൊതുജനാഭിപ്രായത്തെ കേൾക്കുന്നതിൽ നിന്ന് വിട്ടു നിൽക്കുന്ന ഒരു തരം ” ഉപവാസം” പാപ്പാ ആവശ്യപ്പെട്ടു. ഇങ്ങനെ അറിയിക്കാനായി നടത്തുന്ന പ്രസിദ്ധീകരണങ്ങളുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു. “ചിലർ പറയും-അവർ പറയുന്നു -മെത്രാന്മാർ പേടിക്കുന്നതുകൊണ്ടാണ് മാധ്യമ പ്രവർത്തകർ സംസാരിക്കാൻ അവർ ആഗ്രഹിക്കാത്തത് -” എന്ന് ഒക്കെ ചൂണ്ടിക്കാണിച്ച് സിനഡ് അംഗങ്ങൾക്ക് ആദ്യം ഉണ്ടാകേണ്ട മനോഭാവവും വിവേചനവും പാപ്പാ വിശദീകരിച്ചു.
സമ്മേളനത്തിന്റെ ആദ്യ ദിവസം വൈകുന്നേരം ഈ ദിവസങ്ങളിലെ ജോലിയുടെ നടപടിക്രമങ്ങളുടെ നിയമങ്ങൾ വിശദീകരിച്ചു. “പങ്കെടുക്കുന്ന എല്ലാവർക്കും സ്വന്തം ഇടപെടലുകളും മറ്റുള്ളവരുടെ ഇടപെടലുകളും സംബന്ധിച്ച രഹസ്യാത്മകതയും സ്വകാര്യതയും നില നിർത്താൻ കടമയുണ്ട്.”
ഈ സ്ഥലം സുരക്ഷിതമായി കാക്കുക എന്നു പറയുന്നതിന് എന്താണ് നടക്കുന്നത് എന്ന് അറിയാൻ അനുവാദമില്ല എന്നർത്ഥമില്ല. ഇതാണ് സത്യത്തിൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തൽസമയ സ്ട്രീമിംഗ് നടത്തുന്ന സിനഡ്: ആത്മീയധ്യാനങ്ങൾ തുടങ്ങി ആശംസകൾ വരെ, മൊഡ്യൂളിന്റെ ആമുഖ റിപ്പോർട്ടുകൾ മുതൽ ചർച്ചകളുടെ ഉള്ളടക്ക സംക്ഷിപ്തങ്ങൾ വരെ സ്ട്രീമിംഗ് നടക്കുന്നു. ലോകത്തിന്റെ സകല കോണിൽ നിന്നും മെത്രാന്മാർ, വൈദീകർ, സന്യസ്തർ, അൽമായ സ്ത്രീ പുരുഷന്മാർ തുടങ്ങിയവർ ഒരുമിച്ച് പ്രാർത്ഥനയുടെ ഒരന്തരീക്ഷത്തിൽ, എതിർപ്പോ ധൃവീകരണമോ കൂടാതെ, വരുന്ന ആഴ്ചകളിൽ എല്ലാവരിലേക്കും എത്തിച്ചേരാൻ കഴിവുള്ള ഒരു സുവിശേഷ പ്രഘോഷണത്തിനും, ഉൽഭവത്തോടു കൂടുതൽ വിശ്വസ്തത പുലർത്തുന്ന ഒരു സഭയ്ക്കും, ഒരോരുത്തരുടേയും തിരക്കേറിയ ജീവിതത്തിൽ എല്ലാവർക്കും ഇടമുള്ള ഒരു പിതൃഭവനമാകുന്ന തുറന്ന വാതിലുകളുള്ള ഒരു സഭയ്ക്കായി ആത്മാവിന്റെ വഴികൾ മനസ്സിലാക്കാൻ ശ്രമിക്കുന്നു.