സിക്കിമില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യതയെന്ന് സര്‍ക്കാര്‍.
സിക്കിമില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യതയെന്ന് സര്‍ക്കാര്‍. ജാഗ്രത നിര്‍ദേശം നല്‍കി. ചുങ്താങ്ങിൽ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. സൈനികരടക്കം കാണാതായ നൂറിലധികം പേര്‍ക്കായി തിരച്ചില്‍ വ്യാപിപ്പിച്ചു. 19 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇതിനിടെ ടീസ്ത നദിയിലൂടെ ഒഴുകിവന്ന മോട്ടാര്‍ ഷെല്‍ പെട്ടിതെറിച്ച് ബംഗാളില്‍ രണ്ട് പേര്‍ മരിച്ചു. 44.8 കോടിയുടെ സഹായം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ സ്ഥിതി വിലയിരുത്താന്‍ മന്ത്രിതല സമിതിയെ അയയ്ക്കും.