പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയെ വിറപ്പിച്ച ശക്തമായ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം 2,500 കടന്നു

0

കാബൂൾ : പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയെ വിറപ്പിച്ച ശക്തമായ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം 2,500 കടന്നെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. 2,000ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായി. 1,320 വീടുകള്‍ തകര്‍ന്നു. ഹെറാത്തിലെ മദ്ധ്യകാലഘട്ട ഗോപുരങ്ങള്‍ക്കും കേടുപാടുകളുണ്ട്. ആറ് ഗ്രാമങ്ങള്‍ തകര്‍ന്നടിഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. സെൻഡ ജാൻ, ഘോരിയൻ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12ന് ശേഷമാണ് റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമുണ്ടായത്. പ്രവിശ്യയുടെ തലസ്ഥാനമായ ഹെറാത്ത് നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 4.3 മുതല്‍ 6.3 വരെ രേഖപ്പെടുത്തിയ എട്ട് തുടര്‍ചലനങ്ങളും മേഖലയിലുണ്ടായി.

You might also like