ഐപിസി സൺഡേ സ്‌കൂൾ അസ്സോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന കുമ്പനാട് ഹെബ്രോൻ പുരത്ത് വച്ച് ഒക്ടോബർ 23 ന് നടക്കും

0

കുമ്പനാട് :ഐപിസി സൺഡേ സ്‌കൂൾ അസ്സോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന കുമ്പനാട് ഹെബ്രോൻ പുരത്ത് വച്ച് ഒക്ടോബർ 23 ന് രാവിലെ 8.30 മുതല്‍ നടക്കും . 14 ജില്ലകളിൽ നിന്നായി 500 ൽ അധികം സൺഡേ സ്‌കൂൾ വിദ്യാർത്ഥികള്‍ പങ്കെടുക്കും . കൂടാതെ ഈ വർഷം അദ്ധ്യാപകരുടെ താലന്തു പരിശോധനയും നടക്കും. സ്റ്റേറ്റിൽ ലിസ്റ്റ് ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 7 ആണ് .അതിനു ശേഷമുള്ളവ സ്വീകരിക്കുന്നതല്ല. മേഖലാ സെക്രട്ടറിമാർക്ക് അയച്ചിട്ടുള്ള ഫോമിലും കൂടാതെ ഗുഗിൾ ഫോമിലും ലിസ്റ്റ് നൽകേണ്ടതാണ്. ചെസ്ററ് കാർഡ്‌ മേഖലാ സെക്രട്ടറി കൈപ്പറ്റേണ്ടതാണ് . സംസ്ഥാന താലന്ത് പരിശോധനയുടെ ഒരുക്കങ്ങൾ ആരംഭിച്ചതായി ഡെപ്യുട്ടി ഡയറക്ടർ ബ്രദർ ബെന്നി പുള്ളോലിക്കലും അസ്സോസിയേറ്റ് സെക്രട്ടറി പാസ്റ്റർ റ്റിഎ തോമസ് വടക്കഞ്ചേരിയും അറിയിച്ചു .ഡയറക്ടർ പാസ്റ്റർ ജോസ്‌തോമസ് സ്റ്റേറ്റ് സെക്രട്ടറി തോമസ് മാത്യു ചാരുവേലി ട്രഷറാർ ഫിന്നി പി മാത്യു കൂടാതെ സമിതി അംഗങ്ങളും നേതൃത്വം നല്കും.

You might also like