ഇമ്മാനുവൽ ഗോസ്പൽ മിഷന്റെ വാർഷിക കൺവെൻഷനും യുവജന സെമിനാറും നവംബർ 2 മുതൽ

0

ഡബ്ലിൻ : അയർലണ്ടിലെ പ്രഥമ മലയാളി പെന്തെകോസ്തൽ സഭയും യൂറോപ്പിലെ ഏറ്റവും വലിയ ഇന്റർ – ഡിനോമിനേഷനൽ മലയാളി പെന്തെകോസ്തൽ  സഭയുമായ ഇമ്മാനുവൽ ഗോസ്പൽ മിഷൻ (IGM, ഡബ്ലിൻ, അയർലൻഡ്) ന്റെ വാർഷിക കൺവെൻഷനും യുവജന സെമിനാറും നവംബർ 2 മുതൽ 4 ശനിയാഴ്‌ച വരെ IGM ചർച്ച് ഹാൾ, Unit 244, ബ്ലാഞ്ചാർഡ്സ്റ്റൺ കോപ്പറേറ്റ് പാർക്ക് 2, ബാലിക്കൂളിന്, ഡബ്ലിൻ 15 ൽ നടക്കും.

പ്രസിഡന്റ് പാസ്റ്റർ ബിനിൽ ഫിലിപ്പ്   ആരംഭിക്കും. പാസ്റ്റർ അനീഷ് ഏലപ്പാറ മുഖ്യപ്രസംഗകനായിരിക്കും. വെള്ളിയാഴ്‌ചയും, ശനിയാഴ്‌ചയും പകൽ 10.30 നും വൈകിട്ട് 6.30 നും യോഗങ്ങൾ നടക്കും. പാസ്റ്റർമാരായ അനീഷ് ഏലപ്പാറ, സിബി മാത്യൂ (ബംഗളുരു) എന്നിവർ പ്രസംഗിക്കും. ഇവാ.ഇമ്മാനുവൽ കെ.ബി യുടെ നേതൃത്വത്തിൽ IGM ക്വയർ ഗാനശുശ്രൂഷ നയിക്കും.

You might also like