ഹമാസിനെതിരെ ഗാസയില്‍ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേല്‍

0

ടെല്‍ അവീവ്: ഹമാസിനെതിരെ ഗാസയില്‍ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായേല്‍. വടക്കന്‍ ഗാസയിലുള്ളര്‍ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണം. അവശേഷിക്കുന്നവരെ ഹമാസായി കണക്കാക്കുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്കി. മുന്നറിയിപ്പിനു പിന്നാലെ വടക്കന്‍ ഗാസയില്‍ ഇസ്രായേല്‍ ലഘുരേഖകള്‍ വിതറി. ലബനന്‍ അതിര്‍ത്തിയിലും യുദ്ധസമാന സാഹചര്യമാണ് നിലവിലുള്ളത്.

ഹിസ്ബുള്ളയ്‌ക്കെതിരെയും ആക്രമണം തുടരുകയാണ്. ഹിസ്ബുള്ള ലബനനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്‌ക്കുകയാണ്. ഗുരുതരമായ അപകടമാണിത്. ഇതില്‍ നിന്ന് നേട്ടമൊന്നുമുണ്ടാകില്ല. പക്ഷേ നഷ്ടങ്ങളേറെയുണ്ടാകും. ഹിസ്ബുള്ള അപകടകരമായ കളിയാണ് കളിക്കുന്നത്. അവര്‍ സാഹചര്യം വഷളാക്കുകയാണെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.

You might also like