ഭ്രാന്ത് നിറഞ്ഞ പരമ്പരയുടെ ഫലമാണ് ഓരോ യുദ്ധങ്ങളും:ഫ്രാൻസിസ് പാപ്പാ

0

പത്രപ്രവർത്തകരായ അംബ്രോജെത്തി , റൂബിൻ എന്നിവർ ഫ്രാൻസിസ് പാപ്പായുമായി നടത്തിയ  അഭിമുഖം ‘നിങ്ങൾ തനിച്ചല്ല’ എന്ന പുസ്തകത്തിന്റെ   ഇറ്റാലിയൻ പതിപ്പ് ഒക്ടോബർ ഇരുപത്തിനാലാം തീയതി പ്രസിദ്ധീകരിച്ചു. യുദ്ധങ്ങളുടെ ഗുരുതരമായ ഭീകരതകളെ പറ്റി പരാമർശിക്കുന്ന പാപ്പാ,ഭ്രാന്ത് നിറഞ്ഞ പരമ്പരയുടെ ഫലമാണ് ഓരോ യുദ്ധങ്ങളുമെന്ന് എടുത്തു പറഞ്ഞുകൊണ്ട് അപലപിക്കുന്നു.

“നമ്മൾ ഒരു യുദ്ധങ്ങൾക്കും ശീലിക്കരുത്. ദൈവത്തിനും മനുഷ്യനുമെതിരായ ഈ ഗുരുതരമായ ഭീകരതയുടെ ആവർത്തനത്തിന് മുന്നിൽ നമ്മുടെ ഹൃദയങ്ങളും മനസ്സും മരവിക്കാൻ അനുവദിക്കുകയും ചെയ്യരുത്”, പാപ്പാ പറയുന്നു.

ഒരു മൂന്നാം ലോകമഹായുദ്ധം,അതിന്റെ ചെറു കഷണങ്ങളായി നാം അനുഭവിക്കുകയാണെന്ന ഏതാനും വർഷങ്ങൾക്കു മുൻപ് താൻ നടത്തിയ  പ്രസ്താവന, ശരിയെന്നു വരത്തക്കരീതിയിൽ ഇന്ന് അതെല്ലാം വളർന്നു വലിയ കഷണങ്ങളായി  മനുഷ്യരാശിയെ ഇരകളാക്കുന്നുവെന്ന് പാപ്പാ അടിവരയിട്ടു പറയുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളെപ്പറ്റിയും, ഭീകരതയെപ്പറ്റിയുമുള്ള ഓർമ്മ നമുക്ക് നഷ്ടപ്പെട്ടത് വലിയ ദുരന്തമെന്നതും പാപ്പാ കൂട്ടിച്ചേർത്തു.

You might also like