മുളക്കുഴയിൽ നടന്ന സ്റ്റേറ്റ് താലന്ത് പരിശോധനയിൽ കൊട്ടാരക്കര മേഖല ഒന്നാം സ്ഥാനം കരസ്ഥമാക്കി
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ മുളക്കുഴയിൽ നടന്ന സ്റ്റേറ്റ് താലന്ത് പരിശോധനയിൽ കൊട്ടാരക്കര, എറണാകുളം, തിരുവല്ല സോണുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സെന്റർ അടിസ്ഥാനത്തിൽ ആലുവയും പ്രാദേശിക സഭകളിൽ ഫെയ്ത് സിറ്റിയും ഒന്നാമതെത്തി.