ചലനാത്മകവും വീര്യവത്തുമായ സ്വഭാവം യുവജനങ്ങൾ ആർജ്ജിക്കണം:പാപ്പാ

0

മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവദോറിലെ ദേശീയ യുവജന ദിനത്തിന് മുന്നോടിയായി ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം ഉൾക്കൊള്ളുന്ന ഒരു ഹ്രസ്വവീഡിയോ സന്ദേശം അയച്ചു. സന്ദേശത്തിൽ യുവജനദിനത്തിൽ പങ്കെടുക്കുവാനും, അപ്രകാരം വിശ്വാസം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.മുൻപോട്ടു പോവുക,ഒരു യുവാവ് ചലനാത്മകമായ ഒരു ജീവിതം നയിക്കുന്നില്ലെങ്കിൽ അവൻ തുരുമ്പെടുക്കുന്നുവെന്നും, തുരുമ്പെടുത്ത ഒരു യുവാവിനെ കാണുന്നത് ഹൃദയ വ്യഥയുണ്ടാകുന്നുവെന്നും പാപ്പാ ആമുഖമായി പറയുന്നു.

ഏകദേശം 15000 ത്തിലധികം യുവജനങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.”ആ ദിവസങ്ങളിൽ വീടുകളിൽ തങ്ങുന്നത് നിരോധിച്ചിരിക്കുന്നുവെന്ന” പാപ്പായുടെ വാക്കുകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ‘പ്രതീക്ഷയിൽ സന്തോഷവാന്മാരാകുന്ന നമ്മുടെ വഴികളിൽ മറിയം നമ്മെ അനുഗമിക്കുന്നു’ എന്നതാണ് യുവജനദിനത്തിന്റെ ആപ്തവാക്യം.

You might also like