വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷൻ ഇന്നു മുതൽ

0

തിരുവല്ല: വിവിധ സഭകളുടെ സഹകരണത്തോടെയുള്ള വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷൻ ഇന്നു (വ്യാഴം) മുതൽ 29 (ഞായർ) വരെ കാരയ്ക്കൽ താമരാൽ ആമ്പല്ലൂർ ഗ്രൗണ്ടിൽ നടക്കും. ഇന്നു 6.30ന് യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ ഉദ്ഘാടനം ചെയ്യും. കൺവൻഷൻ ചെയർമാൻ പാസ്റ്റർ കെ.ബെന്നി അധ്യക്ഷത വഹിക്കും. പാസ്റ്റർ എബി എബ്രഹാം വചനപ്രഭാഷണം നടത്തും. സാം പൂവച്ചലിൻ്റെ നേതൃത്വത്തിൽ യു.പി.എഫ് ക്വയർ ഗാനശുശ്രൂഷ നടത്തും.

You might also like