മനുഷ്യരിലേക്ക് പടർന്നാൽ സർവ്വനാശം വിതയ്ക്കുന്നതടക്കം അപകടകാരികളായ എട്ടു പുതിയ വൈറസുകളെ കണ്ടെത്തി ചൈനീസ് ഗവേഷകർ

0

ബെയ്ജിങ്: മനുഷ്യരിലേക്ക് പടർന്നാൽ സർവ്വനാശം വിതയ്ക്കുന്നതടക്കം അപകടകാരികളായ എട്ടു പുതിയ വൈറസുകളെ കണ്ടെത്തി ചൈനീസ് ഗവേഷകർ. ഇതുവരെ ആരാലും അറിയപ്പെടാതിരുന്ന വൈറസുകളാണ് ഇവയെല്ലാം. ഇതിലൊരെണ്ണം കോവിഡിനു കാരണമായ കൊറോണവൈറസ് കുടുംബത്തിലേതാണ്. കോവ്എച്ച്എംയു1 എന്നാണ് ഇതിന്റെ പേര്.മനുഷ്യരിലേക്കു വ്യാപിക്കാൻ ശേഷി നേടിയാൽ ശക്തമായ മഹാമാരികൾക്കു കാരണമാകുന്നവയാണ് ഇവയെന്ന് ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. ചൈനയുടെ തെക്കൻ തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെയ്‌നാൻ ദ്വീപിലാണ് ഇവയെ കണ്ടെത്തിയത്.

You might also like