സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ ആലപ്പുഴ സെൻട്രൽ കൗൺസിലിന്റെ 58 മത് വാർഷികം ആഘോഷിച്ചു

0

ആലപ്പുഴ: 2023 ഒക്ടോബർ 24, ചൊവ്വാഴ്ച അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വാർഷികാഘോഷം നടത്തപ്പെട്ടു. കൃതജ്ഞത ദിവ്യബലിക്ക് ആലപ്പുഴ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജെയിംസ് ആനാപറമ്പിൽ പിതാവ് മുഖ്യകാർമികത്വം വഹിച്ചു.

തുടർന്ന്, നടന്ന പൊതുസമ്മേളനത്തിൽ സെൻട്രൽ കൗൺസിൽ പ്രസിഡന്റ് അനിൽ ആന്റണി അധ്യക്ഷത വഹിച്ചു, ആലപ്പുഴ രൂപത ലെയ്റ്റി & ബി.സി.സി. കമ്മീഷൻ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. കേരള റീജിയണൽ കോർഡിനേഷൻ കമ്മിറ്റിയുടെ ജോയിന്റ് കോഡിനേറ്റർ ജോൺസൺ വിൽഫ്രഡ് മുഖ്യ പ്രഭാഷണം നടത്തി.

You might also like