കേരള സർവ്വകലാശാല എം.എ ഇംഗ്ലീഷ് ലിറ്ററേച്ചർ പരീക്ഷയിൽ എ പ്ലസ് മികവോടെ കൃപ ഗ്ലാഡിസ് മേന ഒന്നാം റാങ്കുനേടി.

0

കേരള സർവ്വകലാശാല എം.എ ഇംഗ്ലീഷ് ലിറ്ററേച്ചർ പരീക്ഷയിൽ എ പ്ലസ് മികവോടെ കൃപ ഗ്ലാഡിസ് മേന ഒന്നാം റാങ്കുനേടി. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മാക്സി വിശ്വാസ് മേനയുടേയും മാധ്യമപ്രവർത്തകയും ഡഫ് എജ്യൂക്കേറ്ററുമായ സിൽവി മാക്സി മേനയുടേയും മകളാണ്.

തിരുവനന്തപുരം കാര്യവട്ടം ഇൻസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ്. കേരള സർവ്വകലാശാല യുവജനോത്സവങ്ങളിൽ മിമിക്രി, ഇംഗ്ലീഷ് കഥാരചന എന്നിവയ്ക്ക് ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. കരാട്ടേയിൽ ബ്ലാക്ബെൽട്ട് സ്വന്തമാക്കിയിട്ടുണ്ട്. സ്കൂൾതലം മുതൽ റാങ്ക് നേട്ടങ്ങളോടെയാണ് കൃപ വിദ്യാഭ്യാസ രംഗത്തെ മികവ് തെളിയിച്ചു വരുന്നത്.

You might also like