മതപരിവർത്തനമാരോപിച്ച്‌ സ്കൂൾ അധികൃതർകക്കെതിരെ കേസെടുത്തു

0

യു.പി യിലെ സിദ്ധാർത്ഥ് നഗർ ജില്ലയിലെ ബൻസിയിലുള്ള ഈറ്റൺ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രിൻസിപ്പൽ ഡി എസ് ദാസനും അദ്ദേഹത്തിന്റെ 55 അദ്ധ്യാപക ജീവനക്കാർക്കും എതിരെ മതപരിവർത്തനം ആരോപിച്ചു കേസ്സെടുത്തു.

തദ്ദേശീയരായ ആദിവാസി, ദളിത് വിഭാഗങ്ങളിൽപ്പെട്ടവരെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഉത്തർപ്രദേശ് നിയമവിരുദ്ധമായ മതപരിവർത്തന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം ഒക്ടോബർ 30-ന് ബൻസി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

You might also like