ആലുവ കേസിൽ 16 കുറ്റങ്ങളും തെളിഞ്ഞു; അസ്‌ഫാക്ക് ആലം കുറ്റക്കാരനാണെന്ന് കോടതി
കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ബീഹാർ സ്വദേശി അസ്ഫാക്ക് ആലം കുറ്റക്കാരനാണെന്ന് എറണാകുളം പോക്‌സോ കോടതി. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. സമാനതയില്ലാത്ത ക്രൂരതയാണെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.