തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ശൈത്യകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ശൈത്യകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. കഴിഞ്ഞ വേനൽക്കാല ഷെഡ്യൂളിനേക്കാൾ 7% അധിക പ്രതിവാര വിമാനങ്ങളാണു പുതിയ ഷെഡ്യൂളിലുള്ളത്. 2024 മാർച്ച് 30 വരെ ശൈത്യകാല ഷെഡ്യൂൾ തുടരും. പ്രതിവാര എടിഎമ്മുകളുടെ (എയർ ട്രാഫിക് മൂവ്‍മെന്റ്) എണ്ണം 628 ആയി ഉയരും. നിലവിൽ 586 എടിഎമ്മുകളാണുള്ളത്. ക്വാലാലംപുർ പോലുള്ള പുതിയ ലക്ഷ്യസ്ഥാനങ്ങൾ കൂട്ടിച്ചേർക്കും. ബെംഗളുരു, അബുദാബി എന്നിവിടങ്ങളിലേക്കുള്ള അധിക സർവീസുകളും പുതിയ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.