പാപ്പാ: പാപ്പായും, കർദ്ദിനാൾമാരും മെത്രാന്മാരും എളിയ സേവകരാകാ൯ വിളിക്കപ്പെട്ടവർ

0

ദൈവം എളിമയാണ് എന്ന ഫ്രാൻസിസ് അസ്സീസിയുടെ പ്രാർത്ഥനയിൽ  ദൈവ പിതാവിന്റെ നാമം തന്നെ പുത്രനോടു ബന്ധപ്പെട്ടാണ് കിടക്കുന്നത്, അതേ പോലെ പുത്രന്റേത് പിതാവുമായും എന്ന് പരിശുദ്ധ പിതാവ് വിശദീകരിച്ചു. സ്വയം കേന്ദ്രത്തിൽ നിറുത്താത്തവരെ ദൈവം ഇഷ്ടപ്പെടുന്നുവെന്നും എളിയവർ ദൈവത്തിന് സദൃശമാണെന്നും പാപ്പാ പറഞ്ഞു.

ക്രൈസ്തവർ, പ്രത്യേകിച്ച് പാപ്പായും, കർദ്ദിനാൾമാരും മെത്രാന്മാരും വിളിക്കപ്പെട്ടിരിക്കുന്നത് എളിയവരായ വേലക്കാരാകുവാനാണ്, സേവകരാകുവാൻ; അല്ലാതെ സേവിക്കപ്പെടാനല്ല എന്നും കർത്താവിന്റെ സഭയ്ക്കായി സ്വയം ത്യജിക്കുന്നത് എത്ര നല്ല കാര്യമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ദൈവത്തിന്റെ ദയയാർന്ന നോട്ടവും എളിമയാർന്ന ഹൃദയവും നമുക്ക് നൽകാനായി പ്രാർത്ഥിക്കാം എന്ന് പാപ്പാ ആവശ്യപ്പെട്ടു. മരണത്തിന് മേലെ വിജയം വരിക്കുന്ന ദയയുടെ മാർഗ്ഗവും എളിമയും യാചിച്ചു കൊണ്ട് ജീവിതത്തിൽ കർത്താവിനെ കേന്ദ്രമാക്കിയ അവരിൽ അജപാലകരുടെ ഹൃദയവും, ദയയും എളിമയുമുണ്ടായിരുന്നു. മരണമടഞ്ഞ നമ്മുടെ ഈ പ്രിയപ്പെട്ട സഹോദരർക്കായി പ്രാർത്ഥിക്കാം എന്ന അഭ്യർത്ഥനയോടെയാണ് പാപ്പാ തന്റെ പ്രഭാഷണം ഉപസംഹരിച്ചത്.

You might also like