സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ദമ്മാം: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി. സൗദിയിൽ ശൈത്യത്തിന്റെ വരവറിയിച്ച് മഴ ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് പരക്കെ മഴ ലഭിച്ചിരുന്നു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പലയിടങ്ങളിലും പെയ്തൊഴിഞ്ഞത്. മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളില് വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഇത് മണിക്കൂറുകൾ നീണ്ട ഗതാഗത തടസ്സത്തിനും ഇടയാക്കി.