ഇസ്രയേല്‍- ഹമാസ് യുദ്ധം : യുഎഇ പ്രസിഡന്റും മോദിയും ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി : ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ ചര്‍ച്ച നടത്തി. യുദ്ധത്തില്‍ സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടുകയും യുദ്ധം നീണ്ടു പോവുന്നതിന്റേയും അടിസ്ഥാനത്തിലാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തിയത്.
യുദ്ധത്തില്‍ സാധാരണക്കാരുടെ ജീവനുകള്‍ നഷ്ടമാവുന്നതില്‍ ഇരു നേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് പ്രശ്‌ന പരിഹാരമുണ്ടാകണം. സാധാരണക്കാരായ പൗരന്മാരുടെ ജീവിതം വഷളായിക്കൊണ്ടിരിക്കുകയാണ്. ചര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹ മാധ്യമങ്ങളില്‍ വിവരം പങ്കുവെച്ചിട്ടുണ്ട്. ഭീകരവാദം, വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം, സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടല്‍ എന്നിവയില്‍ ആശങ്കകള്‍ പങ്കിട്ടെന്നും സുരക്ഷയും മാനുഷിക സാഹചര്യവും ഉറപ്പാക്കുന്നതിനും അതിവേഗ പരിഹാരത്തിന് ശ്രമിക്കുന്നതിന് ധാരണയായതായും മോദി അറിയിച്ചു.