മാർത്തോമാ യുവജനസഖ്യം ഏകദിന സമ്മേളനം നവംബർ 11ന് ഡാളസിൽ നടക്കും

0

ഡാളസ്: നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന യുവജനസഖ്യം സൗത്ത് വെസ്റ്റ് “സെന്റർ എ” ഏകദിന പഠന സമ്മേളനം നവംബർ 11ന് ശനിയാഴ്ച നടക്കും. മാർത്തോമ ചർച്ച് ഓഫ് കരോൾട്ടൺ യുവജനസഖ്യം (1400 W Frankfort Rd, Carrollton, TX) സമ്മേളനത്തിന് ആതിഥേയത്വം വഹിക്കും. ഹ്യൂസ്റ്റൺ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തോഡോക്സ് ചർച്ച്‌ വികാരി റവ. ഫാ. ഐസക് ബി പ്രകാശ് പഠന ക്ലാസുകൾക്ക് നേതൃത്വം നൽകും. “കുരിശ് രക്ഷയുടെ ആയുധം” (1 കൊരിന്ത്യർ 1:18) എന്ന ചിന്താവിഷയം ആണ് പഠനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി ഉച്ചയ്ക്കുശേഷം മീറ്റിംഗിൽ പങ്കെടുക്കുന്ന വിവിധ യുവജനസഖ്യം ശാഖ അംഗങ്ങൾക്ക് വേണ്ടി ബൈബിൾ ചോദ്യോത്തര മത്സരവും ക്രമീകരിച്ചിരിക്കുന്നു.

You might also like