മാധ്യമപ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ തോന്നുംപോലെ പിടിച്ചെടുക്കരുതെന്നു സുപ്രീംകോടതി.
മാധ്യമപ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ തോന്നുംപോലെ പിടിച്ചെടുക്കരുതെന്നു സുപ്രീംകോടതി. ഇതിനായി വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സികള്‍ ഭരണകൂടമായി മാറുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ഫോണും കമ്പ്യൂട്ടറടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുക്കുന്ന പ്രവണത വര്‍ധിച്ചതിനെതിരേ മീഡിയ പ്രൊഫഷണല്‍സ് ഫൗണ്ടേഷന്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താസ്രോതസ് സംരക്ഷിക്കാനുള്ള അവകാശമുണ്ട്. സ്വകാര്യത മൗലിക അവകാശമാണെന്നും സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു.