വെസ്റ്റ് ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ സേനയുടെ ആക്രമണം.
റാമല്ല: വെസ്റ്റ് ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ സേനയുടെ ആക്രമണം. വടക്കന്‍ വെസ്റ്റ് ബാങ്കിലുള്ള ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ 15 പലസ്തീനികള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ക്യാമ്പാണ് ഇത്.
ഭീകരവാദത്തിനെതിരായ ആക്രമണമാണ് ജെനിനില്‍ തങ്ങള്‍ നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യം പറഞ്ഞത്.