പി.വൈ.പി.എ ടാലന്റ് മാസ്റ്റർ; സ്വന്തമായി ആപ്ലിക്കേഷൻ പുറത്തിറക്കി പി.വൈ.പി.എ

0

പി.വൈ.പി.എ (PYPA) പ്രാദേശിക തലം മുതൽ സംസ്ഥാന തലം വരെ നടക്കുന്ന താലന്ത് പരിശോധനകൾ കൂടുതൽ എളുപ്പമാക്കാൻ ഉതകുന്ന ‘പി.വൈ.പി.എ ടാലന്റ് മാസ്റ്റർ’ കേരള സ്റ്റേറ്റ് പി.വൈ.പി.എ പുറത്തിറക്കി. ഐപിസി തൃക്കണ്ണമംഗൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ സാജൻ വർഗീസ് പി.വൈ.പി.എ യ്ക്ക് വേണ്ടി പൂർണമായും സൗജന്യമായാണ് സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയ്തത്.

കുമ്പനാട് നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് ഇവാ. ഷിബിൻ സാമുവേൽ ലോഞ്ച് ചെയ്തു. ജോയിന്റ് സെക്രട്ടറി ലിജോ സാമുവേൽ ആപ്ലിക്കേഷനെ കുറിച്ച് വിവരണം നടത്തി. സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, വൈസ് പ്രസിഡന്റുമാരായ ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൺ ബാബു, ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം, ട്രഷറർ ഷിബിൻ ഗിലെയാദ്, ജനറൽ കോർഡിനേറ്റർ ജോസി പ്ലാത്താനത്ത്, ടാലെന്റ്റ് കൺവീനർ ജെറിൻ ജെയിംസ് എന്നിവർ സംസാരിച്ചു.

കേരളത്തിലെ പി.വൈ.പി.എ പ്രാദേശിക, സെന്റർ, സോണൽ, സംസ്ഥാന  ഘടകങ്ങളുടെ ടാലന്റ് ടെസ്റ്റുകളിൽ പ്രസ്തുത സോഫ്റ്റ്‌വെയർ ഉപയോഗിക്കാം. ആവശ്യമുള്ളവർ സംസ്‌ഥാന പി.വൈ.പി.എ യുമായി ബന്ധപെടുക.

You might also like