ബഹറിനിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ “മിഡിൽ ഈസ്റ്റ് പെന്തെക്കോസ്തൽ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ നടന്ന വാർഷിക കൺവൻഷൻ സമാപിച്ചു.
ബഹ്റൈൻ: ബഹറിനിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ “മിഡിൽ ഈസ്റ്റ് പെന്തെക്കോസ്തൽ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ നടന്ന വാർഷിക കൺവൻഷൻ സമാപിച്ചു. സൗത്ത് ഇൻഡ്യാ അസ്സംബ്ലീസ്സ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി. ഡോ. കെ. ജെ മാത്യു മുഖ്യ പ്രഭാഷകനായിരുന്നു. “ആരാധന, പ്രാർത്ഥന, ഉണർവ്വ് ” എന്നീ വിഷയങ്ങളെ ആസ്പതമാക്കിയുള്ള വചന പ്രഘോഷണം ബഹറിൻ്റെ മണ്ണിൽ ഒരു പുത്തൻ ഉണർവ്വിനും ശക്തമായ ആത്മ പകർച്ചക്കും മുഖാന്തരമായി. പ്രസാദ് ജോയിയുടെ നേതൃത്വത്തിൽ എം ഇ പി സി ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകി.