നൈജീരിയയിലെ കത്തോലിക്ക വൈദികനെ കാണാതായിട്ട് ഒരു മാസം
നൈജീരിയയിലെ കത്തോലിക്ക വൈദികനെ കാണാതായിട്ട് ഒരു മാസം. ഒക്ടോബർ 1നു കാണാതായ ഫാ. സാംപ്സൺ ഇമോഖിദിയുടെ തിരോധാന വാർത്തയ്ക്കു ഒരു മാസം പിന്നിട്ട സാഹചര്യത്തിൽ അബൂജ അതിരൂപതയുടെ ചാൻസലർ ഫാ. സാം തുംബ പ്രസ്താവന പുറത്തിറക്കി. തിരോധാനം സംബന്ധിച്ച് സിവിൽ അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും അവർ അന്വേഷണം നടത്തുന്നുണ്ടെന്നും അതിരൂപത അറിയിച്ചു. നൈജീരിയയിൽ, വൈദികരും സന്യസ്തരും തട്ടിക്കൊണ്ടുപോകലിനും കൊള്ളയടിക്കലിനും ഇരയാകുന്നത് പതിവാണ്. ഫാ. സാംപ്സനെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയെന്നാണ് സൂചന.