ഭർത്താവിനെ കൊന്ന് കഷണങ്ങളായിക്കിയ സംഭവത്തിൽ സ്ത്രീയും കാമുകനും അറസ്റ്റിൽ

0

ചെന്നൈ: തമിഴ്നാട്ടിൽ ഭർത്താവിനെ കൊന്ന് കഷണങ്ങളായിക്കിയ സംഭവത്തിൽ സ്ത്രീയും കാമുകനും അറസ്റ്റിൽ. തമിഴ്നാട് ട്രിച്ചിയിലാണ് സംഭവം. പ്രദേശത്ത് പൂക്കൾ വിൽക്കുന്ന പ്രഭു എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രഭുവിന്റെ ഭാര്യ വിനോദിനി, കാമുകൻ ഭാരതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരുടെ സഹായികളായ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.വിനോദിനിയും ഭാരതിയുമായുള്ള ബന്ധത്തെ കുറിച്ച് പ്രഭു ചോദ്യം ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. പ്രതിയായ വിനോദിനി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പ്രഭുവിന് അമിതമായി ഉറക്ക​ഗുളിക നൽകിയ ശേഷം ഭാരതിയുടെ സുഹൃത്തുക്കളുടെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേശം ട്രിച്ചി-മധുര ഹൈവേയിൽ വെച്ച് മൃതദേഹം സംസ്കരിക്കാനായിരുന്നു പ്രതികളുടെ ഉദ്ദേശം. എന്നാൽ മഴ കാരണം പദ്ധതി നടപ്പിലാകാതായതോടെ മൃതദേഹം മുറിച്ച് കഷണങ്ങളാക്കി പുഴയിലെറിയുകയായിരുന്നു.

You might also like