
ബ്ലെസ്സ് കോവളം സുവിശേഷ യോഗങ്ങൾ നവംബർ 22 മുതൽ
തിരുവനന്തപുരം : കോവളം ഏരിയായിലെ പെന്തെക്കോസ്ത് വിശ്വാസികളുടെ ഐക്യ കൂട്ടായ്മയായ ബ്ലെസ്സ് കോവളം സംഘടിപ്പിക്കുന്ന സുവിശേഷ യോഗങ്ങൾ നവംബർ 22 മുതൽ 26 വരെ കോവളം ജംഗ്ഷന് സമീപം തയ്യാറാക്കുന്ന ഗ്രൗണ്ടിൽ നടക്കും.
ദിവസവും വൈകുന്നേരം 6-30 മുതൽ നടക്കുന്ന യോഗങ്ങളിൽ ബ്രദർ സുരേഷ് ബാബു ( തിരുവനന്തപുരം ) പാസ്റ്റർമാരായ സാം കുമരകം , റെജി ശാസ്താം കോട്ട, സജോ തോണികുഴിയിൽ , ബാലു കോവളം തുടങ്ങിയവർ പ്രസംഗിക്കും. റവ എൻ. പീറ്റർ സുവിശേഷ സമ്മേളനം ഉദ്ഘാടനം ചെയ്യും.
